റിയാദ് :മുപ്പത്തിനാല് വര്ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന തിരുവനന്തപുരം വേങ്ങോട് സ്വദേശി അബ്ദുള്‍ ജലീലിന് കേളി കലാ സാംസ്‌ക്കാരിക വേദി ദരിയ്യ ജാക്‌സ് യൂണിറ്റ് പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

യൂണിറ്റ് പ്രസിഡന്റ് കൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഏരിയ സെക്രട്ടറി രവീന്ദ്രന്‍ പട്ടുവം, ഒ. പി. മുരളി, അജയകുമാര്‍, ഷാജു, അന്‍സാര്‍, നിര്‍വ്വാഹക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

യൂണിറ്റിന്റെ ഉപഹാരം കൃഷ്ണകുമാര്‍ അബ്ദുല്‍ജലീലിന് നല്‍കി. കേളി ഏരിയ,യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങിന് ആക്ടിങ് സെക്രട്ടറി ഷിനോജ് സ്വാഗതവും അബ്ദുള്‍ ജലീല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് ;ഷിബു ഉസ്മാന്‍, റിയാദ്