റിയാദ് :കേളി കലാ സാംസ്‌ക്കാരിക വേദി സുലൈ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.

ബഹുജന പങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായ റമദാന്‍ സംഗമത്തില്‍ മലയാളികള്‍ കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മറ്റു രാജ്യക്കാരും പങ്കെടുത്തു.

സുലൈ ലേബര്‍ ക്യാമ്പിലെ തൊഴിലാളികളും കേളി കുടുംബാങ്ങങ്ങളടക്കം ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത നോമ്പ് തുറക്ക് ജാഫര്‍ അരിക്കോട്, അര്‍ഷിദ് കണ്ണൂര്‍, ഷറഫ് ബാബ്‌തൈന്‍, ലത്തീഫ്, ഫക്രുതിന്‍ മമ്പാട്, കാഹിം ചേളാരി, ഇസ്ഹാഖ്, അനിരുദ്രന്‍, വിനോദ്, ജോര്‍ജ്, പ്രശാന്ത് ബിജു, ബാലകൃഷ്ണന്‍, നബീല കാഹിം, സീബ അനിരുദ്രന്‍, ആയിഷ ഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.

സോണ ജ്വല്ലറി, ഉസ്താദ് ഹോട്ടല്‍ എന്നിവരുടെ സഹകരണം നോമ്പ് തുറക്കുണ്ടായിരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്