Categories

കേളി കുടുംബവേദി ഓണം-ഈദ് സാംസ്‌കാരിക സംഗമം

റിയാദ്: മലയാളത്തനിമ വിളിച്ചോതുന്ന വൈവിധ്യമായ പരിപാടികളോടെ കേളി കുടുംബവേദി ഓണം-ഈദ് സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം അനിത നസീം ഉത്ഘാടനം ചെയ്തു. ശിശുരോഗ വിദഗ്ധന്‍ ഡോ മുകുന്ദന്‍ (സഫ മക്ക പോളിക്ലിനിക് മുഖ്യപ്രഭാഷണം നടത്തി.

ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, ഒപ്പന, കോല്‍ക്കളി, സമൂഹനൃത്തം, ഗാനമേള തുടങ്ങി വിവിധ പരിപാടികളോടൊപ്പം മെജീഷ്യന്‍ നൗഫലിന്റെ മാജിക് ഷോയും അരങ്ങേറി. പായസമല്‍ത്സരത്തില്‍ തേജസ്വിനി ജയേഷും മൈലാഞ്ചി ഇടല്‍ മത്സരത്തില്‍ ഷംന സാഹിര്‍ എന്നിവര്‍ ഒന്നാംസ്ഥാനം നേടി.

കേളി കുടുംബവേദി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യക്കായി സമൂഹത്തിലെ വിവിധ തുറകളില്‍പെട്ടവര്‍ എത്തിയിരുന്നു.

നൂര്‍ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍ അധ്യക്ഷനായി. കുടുംബവേദി ആക്ടിങ് സെക്രട്ടറി മാജിത ഷാജഹാന്‍ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിങ് കണ്‍വീനര്‍ ദസ്തക്കീര്‍, കേന്ദ്ര സെക്രട്ടറി ഷൗക്കത്ത്, രക്ഷധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമന്‍ മയ്യില്‍, റഷീദ് മേലേതില്‍, സാംസ്‌കാരിക സമിതി കണ്‍വീനര്‍ ടി ആര്‍ സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു. സംഘടക സമിതി കണ്‍വീനര്‍ സുകേഷ് നന്ദി പറഞ്ഞു

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മുഖ്യപ്രായോജകരും സിറ്റി ഫ്‌ലവര്‍, എ ആര്‍ ജി ഫാക്ടറി, ജരീര്‍ മെഡിക്കല്‍സ് എന്നിവര്‍ സഹപ്രായോജകരും ആയിരുന്നു. ഓണം ഈദ് സംഗമത്തോടനുബന്ധിച്ചു നടന്ന പരിപാടികള്‍ക്ക് കുടുംബവേദി സെക്രട്ടറി അശോകന്‍, സന്ധ്യ, അനില്‍ അറക്കല്‍, പ്രോഗ്രാംകമ്മിറ്റി കണ്‍വീനര്‍ സീബ അനി, ജോ. കണ്‍വീനര്‍ ശ്രീഷ സുകേഷ്, കാഹിം, നബീല കാഹിം, ഷാജഹാന്‍ പാടം, അനിരുദ്ധന്‍, രാജേഷ്, വിനോദ്, പ്രിയ വിനോദ്, ഷൈനി അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.