റിയാദ് :കേളി കലാ സാംസ്‌ക്കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റി ഇന്ന് 21/6/17 ബത്ഹ ക്ളാസിക് ഹോട്ടലിലും പരിസരത്തുമായി നടത്താനിരുന്ന ജനകീയ ഇഫ്താര്‍ കൊമേര്‍ഷ്യല്‍ സെന്ററില്‍ നടന്ന തീപിടുത്തം കാരണം മാറ്റി വെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ജൂണ്‍ 23 വെള്ളിയാഴ്ച അസ്സീസിയയിലെ മഹാത്മ ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്കാണ് മാറ്റിയിരിക്കുന്നത്. അന്നേ ദിവസം വൈകിട്ട് നാലുമണി മുതല്‍ 5 മണി വരെ ബത്ഹയിലെ അല്‍റയ്യാന്‍ ഹോസ്പിറ്റല്‍ പരിസരത്ത് നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാഹന സൗകര്യം ആവശ്യമുള്ളവര്‍ രാമകൃഷ്ണന്‍ (0508956715), ബാബു (0580535605)ധനേഷ് (0597768362) എന്നിവരെ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ (0502269005)അറിയിച്ചു