Categories

കേളി ഉമ്മുല്‍ഹമാം ഏരിയാ ഇഫ്താര്‍ സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്‌ക്കാരിക വേദി ഉമ്മുല്‍ഹമാം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. ഉമ്മുല്‍ഹമാം പ്രദേശത്തെ കേളി അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു പ്രവാസി മലയാളികളും കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, പാക്കിസ്ഥാന്‍ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൡ നിന്നുള്ളവരും, ഉള്‍പ്പെടെ സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ ഇഫ്താറില്‍ പങ്കെടുത്തു.

ഒറൂബ ടെന്റ്പാര്‍ക്കില്‍ സംഘടിപ്പിച്ച ഇഫ്താറിന് ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ചന്ദുചൂഢന്‍ ഏരികാ സെക്രട്ടറി രവിന്ദ്രന്‍ പട്ടുവം പ്രഡിഡന്റ് ഒ.പി മുരളി, സംഘാടക സമിതി ഭാരവാഹികളായ അജയകുമാര്‍, കൃഷ്ണകുമാര്‍, സുധാകരന്‍, ഷാജു, ജ്യോതിപ്രകാശ്, ബിജു, നൗഫല്‍, ഷിഹാബുദ്ദീന്‍, സംഘാടക സമിതി അംഗങ്ങള്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദയാനന്ദന്‍ ഹരിപ്പാട്, കേളി വൈസ് പ്രസിഡന്റ് മെഹ്‌റൂഫ് പൊന്ന്യം എന്നിവരും ഇഫ്താറില്‍ പങ്കെടുത്തു.