റിയാദ് :പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക് മടങ്ങുന്ന കേളി മലാസ് ഏരിയ ടവര്‍ യൂണിറ്റ് പ്രസിഡന്റും ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയുമായ കുഞ്ഞുമോന് കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

റിയാദ് ഫൈസലിയ ടവറിലാണ് പതിനാറു വര്‍ഷമായി ജോലി ചെയ്തിരുന്നത്. കേളിയുടെ ഉപഹാരങ്ങള്‍ യൂണിറ്റ് ഭാരവാഹികളായ കബീര്‍, ജാവേദ് എന്നിവര്‍ നല്‍കി. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമന്‍ മയ്യില്‍, ഏരിയ ഭാരവാഹികളായ വി പി ഉമ്മര്‍,ജയപ്രകാശ്, വിജയന്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഏരിയ കമ്മിറ്റി അംഗം ജവാദിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങിന് സെക്രട്ടറി കബീര്‍ സ്വാഗതവും കുഞ്ഞുമോന്‍ നന്ദിയും പറഞ്ഞു.