റിയാദ്: പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയും കേളി കുടുംബവേദി ഭാരവാഹിയുമായ നബീല കാഹിമിന് കേളി യാത്രയപ്പ് നല്‍കി. നിയമ ബിരുദധാരിയായ നബീല കുടുംബവേദിയുടെ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം, സുലൈ ഏരിയ സെക്രട്ടറി എന്നി ചുമതലകള്‍ വഹിച്ച സജീവ പ്രവര്‍ത്തകയായിരുന്നു.


Also Read:  റിയാദ് ഹയില്‍ പാതയില്‍ ചൂളം വിളിയുയര്‍ന്നു


ബത്ത അല്‍റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന് ഷൈനി അനില്‍ ആമുഖം പറഞ്ഞു. സീബ അനിരുദ്ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കേളി ഭാരവാഹികളായ ദസ്തക്കിര്‍, കുഞ്ഞിരാമന്‍ മയ്യില്‍, സുരേഷ് ചന്ദ്രന്‍, സന്ധ്യ, പ്രിയ, ശ്രീശ, അലീന, സജിത, ബിന്ധ്യ, ശ്രീകല , ജിജിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സെക്രട്ടറി മാജിത ഷാജഹാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നബീല കാഹിമിന് ഭാരവാഹികള്‍ ചേര്‍ന്ന് ഓര്‍മ്മഫലകം കൈമാറി.

റിപ്പോര്‍ട്ട്: ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ