എഡിറ്റര്‍
എഡിറ്റര്‍
ജനസമ്പര്‍ക്ക പരിപാടിക്ക് സമാനമായ ജനതാ ദര്‍ബാറുമായി അരവിന്ദ് കെജ്‌രിവാള്‍
എഡിറ്റര്‍
Friday 10th January 2014 6:54am

kejriwal-oth

ന്യൂദല്‍ഹി: ജനസമ്പര്‍ക്ക പരിപാടിക്ക് സമാനമായ ജനതാ ദര്‍ബാര്‍ പരിപാടിയിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാള്‍ രംഗത്ത്.

മഖ്യമന്ത്രിയുള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും സെക്രട്ടറിയേറ്റിന് മുന്നിലാണ് ജനതാ ദര്‍ബാര്‍ നടത്തുക. രാവിലെ 9.30 മുതല്‍ 11 മണിവരെയാണ് മന്ത്രിമാര്‍ പരാതികള്‍ കേള്‍ക്കുക. ശനിയാഴ്ച്ച മുതലാണ് ജനതാ ദര്‍ബാര്‍ പരിപാടിക്ക് ആഹ്വാനമിട്ടിരിക്കുന്നത്.

അടിയന്തിര പരാതികള്‍ ഫോണിലൂടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. അഴിമതി ഇല്ലാതാക്കാന്‍ രൂപീകരിച്ച ഹെല്‍പ്പ്‌ലൈന്‍ നമ്പറിന് പുറമെയാണ് കെജ്‌രിവാളിന്റെ പുതിയ നടപടി.

ഇതിനകം തന്നെ ഏഴ് മണിക്കൂറിനുള്ളില്‍ നാലായിരത്തോളം ഫോണ്‍ കോളുകളാണ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കെത്തിയിരിക്കുന്നത്.

കെജ് രിവാള്‍ നടപ്പിലാക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പ് വാ്ഗ്ദാനമാണിത്. നേരത്തെ വൈദ്യുതി ചാര്‍ജില്‍ വന്‍ ഇളവും സൗജന്യ ജലവും ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ദല്‍ഹി  തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് ശേഷം മേയില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി ഇപ്പോള്‍.

Advertisement