Categories

വിനോദ് കുമാര്‍ ബിന്നി ലോകസഭാ സീറ്റ് ആവശ്യപ്പെട്ടെന്ന് കെജ്‌രിവാള്‍; കെജ്‌രിവാള്‍ നുണയനെന്ന് ബിന്നി

kejrival-to-rule

ന്യൂദല്‍ഹി: ##ആം ആദ്മി പാര്‍ട്ടിയില്‍ വാക്‌പോര് കൂടുതല്‍ രൂക്ഷമാകുന്നു. പാര്‍ട്ടി ലക്ഷ്യങ്ങളില്‍ നിന്ന് അകലുന്നെന്ന വിനോദ്കുമാര്‍ ബിന്നിയുടെ പരാമര്‍ശനത്തിനെതിരെ നേതാവ് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി.

വിനോദ്കുമാര്‍ ബിന്നി ലോകസഭാ സീറ്റ് ആവശ്യപ്പെട്ടെന്നും അത് ലഭിക്കാത്തതിലുള്ള നിരാശയാണെന്നുമാണ് കെജ്‌രിവാളിന്റെ പരാമര്‍ശം. വിനോദ്കുമാര്‍ ബിന്നി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അത് നിരാകരിച്ചതായും കെജ്‌രിവാള്‍ പറഞ്ഞു.

മന്ത്രിസ്ഥാനം നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിന്നി ലോകസഭാ സീറ്റില്‍ മത്സരിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ സിറ്റിങ് എം.എല്‍.എമാര്‍ക്ക് ലോകസഭാ ടിക്കറ്റ് നല്‍കേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കെജ്‌രിവാള്‍ പറഞ്ഞു.

എന്നാല്‍ കെജ്‌രിവാള്‍ നുണ പറയുകയാണെന്നാണ് ബിന്നിയുടെ പ്രതികരണം. കെജ്‌രിവാള്‍ വലിയ നുണയനാണെന്ന് ബിന്നി പറഞ്ഞു. ഇതോടെ ആം ആദ്മി പാര്‍ട്ടിയില്‍ വാക്‌പോര് രൂക്ഷമായിരിക്കുകയാണ്.

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ നിന്നും എ.എ.പി പുറകോട്ട് പോയെന്നും പ്രഖ്യാപിച്ച നിലപാടില്‍ നിന്നും വ്യതിചലിച്ചാണ് പാര്‍ട്ടിയുടെ പോക്കെന്നുമായിരുന്നു വിനോദ് കുമാര്‍ ബിന്നിയുടെ ആരോപണം.