എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ മുതിര്‍ന്ന നേതാക്കളെ വെല്ലുവിളിച്ചതിനാലാണ് തന്നെ ആക്രമിക്കുന്നത്: അരവിന്ദ് കെജ്‌രിവാള്‍
എഡിറ്റര്‍
Saturday 29th March 2014 11:54am

kejrival-to-rule

ന്യൂദല്‍ഹി: ഇനിയും ആക്രമണങ്ങള്‍ നേരിടാന്‍ താന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടെ ഹരിയാനയില്‍ കെജ്‌രിവാളിനു നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.

അതേസമയം ആക്രമണം നടത്തിയത് അണ്ണാ ഹസാരെയുടെ അനുയായിയാണെന്ന വാദം അദ്ദേഹം നിഷേധിച്ചു.

‘രാജ്യത്തെ മുതിര്‍ന്ന നേതാക്കളെയാണ് തങ്ങള്‍ വെല്ലുവിളിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തരം അക്രമണ സംഭവങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്. ആക്രമിച്ചത് ആരാണന്നത് എല്ലാവര്‍ക്കും അറിയാം അണ്ണാ ഹസാരെയുടെ അനുയായി ആണെന്നത് വെറും വാര്‍ത്തകള്‍ മാത്രമാണ്.’ കെജ്‌രിവാള്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച ഹരിയാനയില്‍ പ്രചാരണത്തിനിടെയാണ് കെജ്‌രിവാളിനുനേരെ ആക്രമണമുണ്ടായത്. പ്രചാരണ പരിപാടിക്കിടെ അക്രമി അദ്ദേഹത്തിന്റെ കഴുത്തില്‍ പിടിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമിയെ ആം ആദ്മി പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

Advertisement