എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി 30 ദിവസത്തിനുള്ളില്‍ പറഞ്ഞത് 30 നുണകളെന്ന് ബി.ജെ.പി
എഡിറ്റര്‍
Thursday 30th January 2014 11:05am

harsha-vardhan

ന്യൂദല്‍ഹി: അധികാരത്തിലെത്തി 30 ദിവസത്തിനുള്ളില്‍  കെജ്‌രിവാള്‍ സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞത് 30 നുണകളെന്ന് ബി.ജെ.പി.

ആദ്യ ദിവസം മുതല്‍ ഒരു സാധാരണക്കാരന്‍ ആണെന്ന് കാണിക്കാനുള്ള കെജ്‌രിവാളിന്റെ വാദങ്ങള്‍ വെറും നാട്യം മാത്രമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് ഹര്‍ഷവര്‍ധന്‍ ആരോപിച്ചു.

ആദ്യം മുതല്‍ക്കെ മെട്രോ സെക്യൂരിറ്റി ലംഘിച്ച് കെജ്‌രിവാള്‍ നഗരങ്ങളിലൂടെ സഞ്ചരിച്ച് സാധാരണക്കാരായ യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്തി.

കെജ്‌രിവാള്‍ തനിക്ക് സുരക്ഷാ സന്നാഹങ്ങള്‍ വേണ്ടെന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ 28ന് രാംലീല മൈതാനിയില്‍ വച്ച് നടത്തിയ ധര്‍ണ്ണയില്‍ പോലീസ് സംരക്ഷണം സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കും എന്നും പറഞ്ഞ വ്യക്തിയാണ് കെജ്‌രിവാള്‍ എന്നും എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ തന്നെ വി.ഐ.പി നമ്പറുകള്‍ കരസ്ഥമാക്കി ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുകയാണെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

കെജ്‌രിവാള്‍ വാഗ്ദാനം നല്‍കിയ 667 ലിറ്റര്‍ സൗജന്യ ജലം എന്ന ആനുകൂല്യം നഗരത്തിലെ 3ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളു. എല്ലാ ഉപഭോക്താക്കള്‍ക്കും കറണ്ട് ബില്‍ 50 ശതമാനമാക്കി കുറക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോഴത് 400 പേര്‍ക്ക് മാത്രമാക്കി ചുരുക്കി എന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് പരിഹരിക്കാനായി ആരംഭിച്ച ജനതാ ദര്‍ബാര്‍ തുടങ്ങിയതുപോലെ തന്ന വിജയകരമല്ലാതെയാണ് കെജ്‌രിവാള്‍ അവസാനിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Advertisement