Categories

കെജ്‌രിവാള്‍ നികുതിപ്പണം പാഴാക്കുന്നുവെന്ന് ബി.ജെ.പി

harsha-vardhan

ന്യൂദല്‍ഹി: വൈദ്യുതി നിരക്ക് വന്‍തോതില്‍ വെട്ടിക്കുറച്ചത് വഴി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നികുതിപ്പണം പാഴാക്കുകയാണെന്ന് ബി.ജെ.പി പ്രതിപക്ഷ നേതാവ് ഹര്‍ഷ വര്‍ധന്‍.

ജനപ്രിയ്യ നടപടികളിലൂടെ മാത്രം സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ ഭാവിയില്‍ അത് ദോഷകരമായി തീരുമെന്നും അദ്ദേഹം ആരോപിച്ചു.ക്ഷേമപദ്ധതികള്‍ക്കായി ചിലവഴിക്കേണ്ട പണമാണ് സബ്‌സിഡി ഉയര്‍ത്തി ചിലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി നിരക്ക് കുറക്കുന്നതിനായി പ്രചരണം നടത്തുന്ന ഊര്‍ജ എന്ന സംഘടനയും കെജ് രിവാളിന്റെ നിലപാടിനെ വിമര്‍ശിച്ചു. നടപടി വെറും ഗിമ്മിക് മാത്രമാണ്.

400 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് നിലവില്‍ സബ്‌സിഡി ലഭിക്കുന്നുണ്ടെന്നും വിതരണ കമ്പനികളുടെ ഓഡിറ്റിങ് പൂര്‍ത്തിയായതിന് ശേഷം മാത്രം നടപടി സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കി.

ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതും കെജ്‌രിവാളിന്റെ നിലപാടുകളെ വിമര്‍ശിച്ചിരുന്നു.  കെജ് രിവാളിന്റെ നടപടികള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ഷീല ദീക്ഷിത് പറഞ്ഞിരുന്നു.