എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാളിനെ ബന്ദിയാക്കാന്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
എഡിറ്റര്‍
Sunday 19th January 2014 5:13pm

arvind-kejrival1

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കാന്‍ പദ്ധതി തയ്യാറാക്കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

യാസിന്‍ ഭട്കലിനെ മോചിപ്പിക്കാന്‍ അരവിന്ദ് കെജ്‌രിവാളിനെ ബന്ദിയാക്കാന്‍ പദ്ധതിയിട്ടതായാണ് വിവരം ലഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വാര്‍ത്തയെതുടര്‍ന്ന് കെജ്‌രിവാളിന് ഇസെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കെജ്‌രിവാളിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍ ആം ആദ്മി സര്‍ക്കാരിലെ മന്ത്രിമാര്‍ ആരും തന്നെ സുരക്ഷ സ്വീകരിച്ചില്ല.

ദല്‍ഹി പോലീസും നിരവധി തവണ സുരക്ഷാഭീഷണിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ജനതാദര്‍ബാര്‍ നടത്തിയസമയത്ത് ഗാസിയാ ബാദ് പോലീസ് അദ്ദേഹത്തിന്റെ പ്രതിഷേധം അവഗണിച്ചുകൊണ്ട് തന്നെ ഇസെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

തന്റെ സുരക്ഷയെക്കുറിച്ച് പോലീസിന് ആശങ്ക വേണ്ടെന്നും കൈരേഖ കാണിച്ച് തനിക്ക് ദീര്‍ഘായുസാണെന്നും അപകടമെന്നും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.

Advertisement