ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള സൂചന കമല്‍ഹാസന്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ് ഉലകനായകന്‍.

ആള്‍വാര്‍പേട്ടയിലെ കമലിന്റെ ഓഫീസിലെത്തിയാണ് കെജ്രിവാല്‍ കമലുമായി കൂടിക്കാഴ്ച്ച നടത്തിയത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും അദ്ദേഹത്തെ കമലിന്റെ മകളും നടിയുമായ അക്ഷരാ ഹസനാണ് സ്വീകരിച്ചത്.


Also Read:  ചാനലില്‍ തീണ്ടാപ്പാട് അകലെ നിര്‍ത്തിയവര്‍ പൊതുസമൂഹത്തിലും അകറ്റിനിര്‍ത്തുന്നു: ആരോപണവുമായി ന്യൂസ് 18ലെ ദളിത് മാധ്യമപ്രവര്‍ത്തക


കെജ്രിവാളിനെ കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്നും അഴിമതി ഉള്‍പ്പെടെ രാജ്യത്തെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചുവെന്നും കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇനിയും കമലുമായി സംഭാഷണങ്ങള്‍ തുടരുമെന്നും മികച്ച കൂടിക്കാഴ്ചയായിരുന്നു നടന്നതെന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

‘ഞങ്ങള്‍ ഞങ്ങളുടെ ആശയങ്ങള്‍ പങ്ക് വെച്ചു. അഭിപ്രായ ഐക്യമുള്ളവര്‍ തമ്മില്‍ ഒരുമിച്ച ചേരുക തന്നെ വേണം. കമല്‍ രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തുക തന്നെ വേണം’. കൂടിക്കാഴ്ചക്കു ശേഷം കെജ്രിവാള്‍ പറഞ്ഞു.