എഡിറ്റര്‍
എഡിറ്റര്‍
മോഡി വാരണാസിയില്‍ മത്സരിച്ചാല്‍ കെജ്‌രിവാള്‍ എതിരാളിയായേക്കും
എഡിറ്റര്‍
Monday 3rd March 2014 7:45am

kejriwalmodi

കാന്‍പൂര്‍: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ കെജ്‌രിവാള്‍ മത്സരിച്ചേക്കുമെന്ന് സൂചന.

മോഡി വാരണാസിയില്‍ നിന്ന് മത്സരിക്കുകയാണെങ്കില്‍ എതിരാളിയായി കെജ് രിവാളിനെ രംഗത്തിറക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയാണ് അറിയിച്ചത്.

അതേസമയം മോഡി എവിടെ നിന്നാകും മത്സരിക്കുക എന്ന് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോഡിക്കെതിരെ മത്സരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് നേരത്തെ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ കെജ്‌രിവാള്‍ വീണ്ടും ആരോപണമുന്നയിച്ചു.

അംബാനിയെ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനാക്കുന്നത് കോണ്‍ഗ്രസും ബി.ജെ.പിയും ആണെന്നും ഇരുവരുടെയും പങ്ക് അന്വേഷിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് മോഡി അനുകൂല തരംഗമില്ലെന്നും മോഡി തരംഗം എന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി മതത്തെ ഉപയോഗിച്ച് ബി.ജെ.പി ജനങ്ങളുടെ മനസില്‍ വിഷം നിറയ്ക്കുകയാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ റോഡ് ഷോയുടെ ഭാഗമായി നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement