എഡിറ്റര്‍
എഡിറ്റര്‍
പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്ന് കെജ്‌രിവാള്‍
എഡിറ്റര്‍
Wednesday 11th January 2017 4:47pm

arvind-kejriwal


ചൊവ്വാഴ്ച പഞ്ചാബില്‍ പൊതുയോഗത്തിനിടെ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കെജ്‌രിവാള്‍ പഞ്ചാബിലേക്ക് വരുമെന്ന് പറഞ്ഞിരുന്നത്.


ന്യൂദല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരിക്കില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബില്‍ നിന്നുള്ള ആള്‍ തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും താന്‍ ദല്‍ഹി മുഖ്യമന്ത്രിയായി തുടരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ചൊവ്വാഴ്ച പഞ്ചാബില്‍ പൊതുയോഗത്തിനിടെ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കെജ്‌രിവാള്‍ പഞ്ചാബിലേക്ക് വരുമെന്ന് പറഞ്ഞിരുന്നത്.

പഞ്ചാബിലെ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ കെജ്‌രിവാളിനാണ് ആ വോട്ട് എന്നായിരുന്നു സിസോദിയ പറഞ്ഞിരുന്നത്. കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം പരക്കാന്‍ ഇത് കാരണമായിരുന്നു.


Read more: നാരദാ ന്യൂസ് മേധാവി മാത്യു സാമുവലില്‍ നിന്ന് വധഭീഷണിയെന്ന് മാധ്യമപ്രവര്‍ത്തകന്‍


അതേ സമയം സിസോദിയയുടെ പ്രസ്താവനയ്‌ക്കെതിരെ അകാലിദള്‍ രംഗത്തു വന്നിരുന്നു. കെജ്‌രിവാളിന്റെ പേരില്‍ വോട്ടുപിടിക്കാനാണ് ആംആദ്മി പാര്‍ട്ടി ശ്രമിക്കുന്നതെന്നും എ.എ.പി പഞ്ചാബിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞിരുന്നു.

വിജയപ്രതീക്ഷയില്‍ പഞ്ചാബില്‍ മത്സരത്തിനിറങ്ങുന്ന ആംആദ്മി പാര്‍ട്ടി ബി.ജെ.പിക്കും അകാലിദളിനും കോണ്‍ഗ്രസിനും ശക്തമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

117 മണ്ഡലങ്ങളിലായാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ അകാലിദളിന് 56, ബി.ജെ.പിക്ക് 12, കോണ്‍ഗ്രസിന് 48, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് സീറ്റ് നില.


Also read: നോട്ടുനിരോധനം വന്‍വിജയമെന്ന് ഇപ്പോഴും മോദി അവകാശപ്പെടുന്നത് എന്നെ അത്ഭുതപ്പെടുന്നു: അമര്‍ത്യാസെന്‍


 

Advertisement