ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരം ഏഴാം ദിനത്തിലേക്ക് കടന്നു. പ്രമേഹരോഗി കൂടിയായ കെജ്‌രിവാളിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായതായാണ് വിവരം.

Ads By Google

ദല്‍ഹിയിലെ ജല, വൈദ്യുത നിരക്കുകള്‍ ഉയര്‍ത്തിയതിനെതിരേ കഴിഞ്ഞ ഏഴ് ദിവസമായി കെജ് രിവാള്‍ നിരാഹാര സമരത്തിലായിരുന്നു.

കെജ്‌രിവാളിന്റെ രക്തസമ്മര്‍ദ്ദനില 114/70 എന്ന നിലയിലാണെന്ന് ഇന്നലെ ആം ആദ്മി പാര്‍ട്ടി അറിയിച്ചു. പള്‍സ് നിരക്ക് 74 ഉം രക്തത്തിലെ പഞ്ചസാരയുടെ അളവ് 108 ഉം ആണ്.

ശരീരഭാരം 59.5 കിലോയായി കുറഞ്ഞു. എന്നിട്ടും വിഷയത്തിലിടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ആം ആദ്മി അനുയായികള്‍ കുറ്റപ്പെടുത്തി.

പ്രതിഷേധത്തിന്റെ ഭാഗമായി പുതുക്കിയ ജല, വൈദ്യുത ബില്ലുകള്‍ അടയ്ക്കില്ലെന്ന് പ്രതിജ്ഞയെടുത്തവരുടെ എണ്ണം 2.9 ലക്ഷം കവിഞ്ഞതായും ഈ കത്തുകള്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ആം ആദ്മി പാര്‍ട്ടി നേതൃത്വം അറിയിച്ചു.