എഡിറ്റര്‍
എഡിറ്റര്‍
പരസ്യ വാഗ്വാദത്തിന് തയ്യാറാണോ? സോണിയക്കും രാഹുലിനും കെജ്‌രിവാളിന്റെ വെല്ലുവിളി
എഡിറ്റര്‍
Sunday 21st October 2012 5:07pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയയും ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയേയും വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാള്‍. റോബര്‍ട്ട് വധേരയ്‌ക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് പരസ്യമായി മറുപടി പറയണമെന്നാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Ads By Google

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിങ് കെജ്‌രിവാളിനെതിരെ വിദേശ എന്‍.ജി.ഒകളില്‍ നിന്നും ഫണ്ട് സ്വീകരിച്ചെന്ന ആരോപണമുന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് കെജ്‌രിവാള്‍ സോണിയയേയും മകന്‍ രാഹുലിനേയും വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്.

തനിക്കെതിരെ ദിഗ് വിജയ് സിങ് ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടി വധേരയെക്കെതിരെയുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിന് ശേഷം നല്‍കാമെന്നും കെജ്‌രിവാള്‍ പറഞ്ഞു. കൂടാതെ സോണിയയേയും രാഹുലിനേയും പരസ്യ സംവാദത്തിനും കെജ്‌രിവാള്‍ ക്ഷണിച്ചിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയേയും സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരസ്യ സംവാദത്തിന് ക്ഷണിച്ചിരിക്കുന്നത്. സംവാദത്തിനുള്ള സ്ഥലവും സമയവും സോണിയക്കും കൂട്ടര്‍ക്കും തിരഞ്ഞെടുക്കാമെന്നും പരസ്പരമുള്ള ചോദ്യവും ഉത്തരവുമെല്ലാം അവിടെവെച്ചാവാമെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ദിഗ് വിജയ് സിങ് കെജ് രിവാളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കെജ് രിവാള്‍ വിദേശ എന്‍.ജി.ഒകളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും എന്ത് കൊണ്ടാണ് അദ്ദേഹം ബി.ജെ.പിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാത്തതെന്നുമായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ ചോദ്യം. കെജ്‌രിവാളിന് അക്കമിട്ട് 27 ചോദ്യങ്ങളാണ് ദിഗ് വിജയ് സിങ് ഉന്നയിച്ചിരിക്കുന്നത്. ഓരോ ചോദ്യത്തിനും കൃത്യവും വ്യക്തവുമായി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Advertisement