എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണം: അരവിന്ദര്‍ സിങ്
എഡിറ്റര്‍
Monday 20th January 2014 11:06am

arvind-sing-lovly

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാതെ കെജ്‌രിവാളിനെ കടന്നുകളയാന്‍ അനുവദിക്കില്ലെന്ന് ദല്‍ഹി കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ്.

ദല്‍ഹി സര്‍ക്കാരിന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പിന്തുണ പിന്‍വലിക്കാന്‍ ഉദ്ദേശ്യമില്ലെന്നും സിങ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്ക് പ്രഖ്യാപിച്ച പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന് കെജ്‌രിവാള്‍ ഇന്നലെ ആരോപിച്ചതിന് മറുപടിയായാണ് സിങ് പ്രതികരിച്ചത്.

‘ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ചത് അഴിമതിക്കെതിരെയുള്ള പോരാട്ടം ഉള്‍പ്പെടെ 18 കരാറുകളുടെ അടിസ്ഥാനത്തിലാണ്. അഴിമതിക്കെതിരെ പോരാടുന്നത് കെജ്‌രിവാളിന്റെ സേവനമല്ല, മറിച്ച് കടമയാണ്. അദ്ദേഹത്തെ പിന്തുണച്ചത് ഫയലുകള്‍ വായിക്കുന്ന ഓഫീസ് ക്ലര്‍ക്കിന്റെ ജോലിക്കല്ല, ദല്‍ഹിയുടെ മുഖ്യമന്ത്രി ആകാനാണ്.’ സിങ് പറഞ്ഞു.

കെജ്‌രിവാള്‍ വിവരാവകാശ പ്രവര്‍ത്തകനാണെന്നതില്‍ താന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നെന്നും എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി ഇപ്പോള്‍ പഠിക്കാന്‍ കാരണമെന്തെന്ന് വ്യക്തമാക്കണമെന്നും കോമണ്‍വെല്‍ത്ത് ഗെയിംസിനെ കുറിച്ചുള്ള കെജ്‌രിവാളിന്റെ പ്രസ്താവനക്കുള്ള മറുപടിയായി സിങ് പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയെ കുറിച്ച് പഠിക്കുകയാണെന്നും നടപടി ഉടനെയെടുക്കുമെന്നും  കെജ്‌രിവാള്‍ ഇന്നലെ അറിയിച്ചിരുന്നു.

Advertisement