എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാള്‍ പ്രഭാവം: വസുന്ധര രാജെയും ചുവന്ന ലൈറ്റ് ഉപേക്ഷിക്കുന്നു
എഡിറ്റര്‍
Tuesday 7th January 2014 10:29am

vasundhara

ജയ്പൂര്‍: കെജ്‌രിവാള്‍ പ്രഭാവം രാജസ്ഥാനിലും. കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഖമന്ത്രി വസുന്ധര രാജെയാണ് ഔദ്യോഗിക വസതി ഉപേക്ഷിച്ച് അരവിന്ദ് കെജ്‌രിവാള്‍ മാതൃക തുടരുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തകരുടെ വി.ഐ.പി സംസ്‌കാരം ഇല്ലാത്താക്കിയതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കാറുകളില്‍ ചുവന്ന ലൈറ്റ് ഉപയോഗിക്കരുതെന്നും അദ്ദേഹം  മന്ത്രിമാരോട് നിര്‍ദ്ദേശിച്ചിരുന്നു.

താരതമ്യേന ചെറിയൊരു സര്‍ക്കാര്‍ വസതിയിലേക്ക് താമസം മാറാന്‍ വസുന്ധര രാജെ തീരുമാനിച്ചതായി മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ അറിയിച്ചു. തന്റ യാത്രയ്ക്ക് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതില്ലെന്നും രാജ കുടുംബത്തിലെ അംഗമായ അവര്‍ പോലിസിനോട് പറഞ്ഞു.

വാഹനത്തില്‍ ചുവന്ന ലൈറ്റ് ഉപേക്ഷിച്ച മറ്റ് യാത്രക്കാരെ ട്രാഫിക് വിലക്കുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് അവര്‍ പറഞ്ഞതായി  ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസര്‍ പറഞ്ഞു.

യാത്രചിലവ് കുറയ്ക്കുന്നതിനായി സംസ്ഥാന വിമാനങ്ങള്‍ക്ക് പകരം വാണിജ്യ വിമാനങ്ങള്‍ ഉപയോഗിക്കുമെന്നും വസുന്ധര രാജെ തീരുമാനിച്ചിട്ടുണ്ട്.

2003, 2008 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഡംബരങ്ങള്‍ക്കായി പൊതുജനങ്ങളുടെ പണം ചെലവഴിക്കുകയാണെന്ന ആരോപണം വസുന്ധര രാജെയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു.

Advertisement