എഡിറ്റര്‍
എഡിറ്റര്‍
അരവിന്ദ് കെജ്‌രിവാള്‍ കസ്റ്റഡിയില്‍
എഡിറ്റര്‍
Wednesday 5th March 2014 11:05am

kejriwal-new

ഗുജറാത്ത്: ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ മുഖ്യന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍  പോലീസ് കസ്റ്റഡിയില്‍.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്. അനുമതിയില്ലാതെ റാലി നടത്തിയതിനാണ് നടപടി. തിരഞ്ഞെടുപ്പ് ചട്ടലംഘനവും കെജ്‌രിവാളിനെതിരെ ചുമത്തിയിട്ടുണ്ട്.

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദിയുടെ വികസന അവകാശവാദങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാനാണ് താന്‍ ഗുജറാത്തിലെത്തിയതെന്ന് നേരത്തെ കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

വിദ്യാഭ്യാസ  ആരോഗ്യ മേഖലകളില്‍ വന്‍ വികസനമാണ് മോഡി അവകാശപ്പെടുന്നത്. അവ നേരില്‍ക്കണ്ട് മനസിലാക്കാനാണ് താന്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് കെജ്‌രിവാളും സംഘവും ഗുജറാത്തിലെത്തിയത്.

നരേന്ദ്ര മോഡി ഗുജറാത്തിന് പുറത്ത് എവിടെ മത്സരിച്ചാലും താനായിരിക്കും എതിരാളി എന്നും കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു.

Advertisement