എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി പോലീസിനെ കുറ്റപ്പെടുത്തി അരവിന്ദ് കെജ്‌രിവാള്‍
എഡിറ്റര്‍
Thursday 16th January 2014 5:48pm

kejriwal-new-2

ന്യൂദല്‍ഹി: കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ ദല്‍ഹി പോലീസ് മിടുക്കരെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ##ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍.

ഡാനിഷ് വനിത ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി ഒരു ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ദല്‍ഹി പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്. കേസുകള്‍ തടയുന്നതിലല്ല സംഭവം നടന്ന ശേഷം ഒത്തുതീര്‍പ്പാക്കുന്നതിനാണ് ദല്‍ഹി പോലീസ് ശ്രമിക്കുന്നതെന്നാണ് കെജ്‌രിവാളിന്റെ ആരോപണം.

ദല്‍ഹിയില്‍ മാനഭംഗക്കേസുകള്‍ ആവര്‍ത്തിക്കുന്നത് എന്ത് കൊണ്ടാണ് ? ഇനി അഥവാ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെങ്കിലും അത് ദല്‍ഹി പോലീസിന്റെ കഴിവുകൊണ്ടൊന്നുമല്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

ദല്‍ഹി റയില്‍വേ സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച്ച രാത്രിയായിരുന്നു ഡാനിഷ് വനിത കൂട്ട മാനംഭംഗത്തിനിരയായത്. സംഭവത്തിന് ശേഷം പണവും മറ്റു വസ്തുക്കളും ആക്രമികള്‍ കവരുകയും ചെയ്തിരുന്നു.

Advertisement