Categories

കടുത്ത പനി: കെജ്‌രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

arvind-kejrival0001

ഗാസിയാബാദ്: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പനിയും കടുത്ത ബ്രോങ്കൈറ്റിസും നേരിട്ടതിനെ തുടര്‍ന്നാണ് കെജ്‌രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെജ് രിവാളിന് സിടി സ്‌കാന്‍ നടത്തി. മറ്റു പരിശോധനകള്‍ തുടരുകയാണെന്ന് യശോദ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

റെയില്‍ ഭവനു പുറത്ത് രണ്ട് ദിവസം കടുത്ത തണുപ്പ് അവഗണിച്ചായിരുന്നു കെജ് രിവാളിന്റേയും കൂട്ടരുടേയും ധര്‍ണ.

ഇതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ ആരോഗ്യം മോശമായത്.

കര്‍ത്തവ്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ.

ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ അഭ്യര്‍ഥന മാനിച്ച് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ആരോപിതര്‍ അവധിയില്‍ പ്രവേശിച്ചതാണ് ധര്‍ണ നിര്‍ത്താന്‍ കാരണം.

Tagged with: