ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ചില അബദ്ധങ്ങള്‍ സംഭവിച്ചെന്ന് സമ്മതിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആത്മപരിശോധന നടത്തി അത് തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്വിറ്ററിലൂടെയാണ് കെജ്‌രിവാളിന്റെ അഭിപ്രായ പ്രകടനം. കഴിഞ്ഞ രണ്ടുദിവസം വളണ്ടിയര്‍മാരുമായും വോട്ടര്‍മാരുമായും സംവാദത്തില്‍ ഏര്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തനിക്കിതു വ്യക്തമായതെന്നും അദ്ദേഹം പറയുന്നു.


Don’t Miss: ആയിരം സൗമ്യമാര്‍ പിടഞ്ഞു മരിച്ചാലും ഒരു ചാമിയും തൂക്കിലേറ്റപ്പെടരുത് എന്ന തരത്തിലുള്ള വിധി കേള്‍ക്കുമ്പോഴാണ് എം.വി ജയരാജനോടുള്ള ബഹുമാനം കൂടുന്നത്: അഡ്വ. ജയശങ്കര്‍


‘നടപടികളാണ് വേണ്ടത്. അല്ലാതെ ഒഴികഴിവുകളല്ല.’ അദ്ദേഹം പറയുന്നു.

‘കഴിഞ്ഞ രണ്ടു ദിവസം ഞാന്‍ നിരവധി വളണ്ടിയര്‍മാരുമായും വോട്ടര്‍മാരുമായും സംസാരിച്ചു. യഥാര്‍ത്ഥ്യം വ്യക്തമായിരുന്നു. ശരിയാണ് ഞങ്ങള്‍ക്ക് അബദ്ധം സംഭവിച്ചു. ഞങ്ങള്‍ ആത്മപരിശോധന നടത്തുകയും തിരുത്തുകയും ചെയ്യും. ആദ്യംമുതല്‍ തുടങ്ങേണ്ടിയിരിക്കുന്നു. വളരാതിരിക്കുന്നത് വിഡ്ഢിത്തമാണ്.

ഞങ്ങള്‍ വോട്ടര്‍മാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഉറപ്പുനല്‍കുന്നു. ഞങ്ങള്‍ സ്വയം ഉറപ്പുനല്‍കുന്നു. വേണ്ടത് നടപടികളാണ് അല്ലാതെ ഒഴികഴിവുകളല്ല. പ്രവര്‍ത്തനങ്ങളിലേക്കു തിരിച്ചുപോകേണ്ട സമയമിതാണ്. വീണ്ടും വീണ്ടും നമ്മള്‍ തെന്നിവീഴുകയാണെങ്കില്‍ നമ്മളെ സ്വയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള താക്കോല്‍ കണ്ടെത്തേണ്ടതുണ്ട്. ആളുകള്‍ ഒരുപാട് അര്‍ഹിക്കുന്നുണ്ട്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം.’ എന്നാണ് കെജ്‌രിവാളിന്റെ കുറിപ്പ്.

തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ എ.എ.പിയുടെ തോല്‍വിക്കു കാരണം ഇ.വി.എം ക്രമക്കേടാണെന്നായിരുന്നു എ.എ.പിയുടെ വാദം.