എഡിറ്റര്‍
എഡിറ്റര്‍
പ്രിയദര്‍ശന്റെ ഉറപ്പിന്‍മേലാണ് ഗീതാജ്ഞലിയിലെ അഞ്ജിലിയായത് : കീര്‍ത്തി
എഡിറ്റര്‍
Friday 15th November 2013 1:26pm

keerthi1

പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ നല്‍കിയ ഉറച്ച പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് ഗീതാഞ്ജലിയിലെ അഞ്ജലിയായിരിക്കു ന്നതെന്ന് നടി മേനകയുടെ മകള്‍ കീര്‍ത്തി.

എന്ത് വിശ്വാസത്തിലാണ് പ്രിയനങ്കിള്‍ എന്നോട് അഭിനയിക്കാന്‍ പറയുന്നതെന്നായിരുന്നു ആദ്യം ചിന്തിച്ചത്. ഞാന്‍ ഇത് എങ്ങനെ ചെയ്‌തെടുക്കും എന്നും ആലോചിച്ചു.

എന്നാല്‍ നീ പേടിക്കേണ്ട, ധൈര്യമായി അഭിനയിച്ചോ എന്ന പ്രിയനങ്കിളിന്റെ ഉറച്ച പിന്തുണയിന്‍മേല്‍ ഗീതാഞ്ജലിയിലെ അഞ്ജലിയാവാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിനൊപ്പം തന്നെ ആദ്യ സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്.

കാമറയ്ക്കു മുന്നില്‍ എത്തിയപ്പോള്‍ ആദ്യം ചെറിയ ടെന്‍ഷന്‍ തോന്നിയിരുന്നു. പിന്നീട് ടെന്‍ഷന്‍ എന്ന ഫീലിങ്ങേ ഉണ്ടായിട്ടില്ല. ലാല്‍ അങ്കിളും വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു.

എന്നെ ഒന്നിനും പ്രിയനങ്കിള്‍ വഴക്കു പറഞ്ഞിട്ടില്ല. പ്രിയനങ്കിളിന്റെ വിശ്വാസത്തിന് അല്‍പം പോലും കോട്ടം വരുത്തരുതെന്ന ആഗ്രഹം എനിക്കുമുണ്ടായിരുന്നു.- കീര്‍ത്തി പറയുന്നു.

Advertisement