ജോഹന്നാസ്ബര്‍ഗ്: ക്രിക്കറ്റില്‍ ഉന്നതമായ നിലവാരം കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത്.

Ads By Google

സ്വന്തം നാട്ടില്‍ നടക്കുന്ന മൂന്ന് ടെസ്റ്റ്മാച്ചുകളുടെ അടിസ്ഥാനത്തിലാണ് സ്മിത്തിന്റെ പ്രതികരണം. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിക്കും. ടീം മികച്ച നിലവാരം പുലര്‍ത്തുമെന്ന് ഉറപ്പിക്കും. ആ ഒരു വിശ്വാസം ടീമിനെ സംബന്ധിച്ച് വലിയവെല്ലുവിളിയാണ്.

പാക്കിസ്ഥാനുമായി മൂന്ന് ടെസ്റ്റുള്ള പരമ്പരയില്‍ സൗത്ത് ആഫ്രിക്ക മികച്ച പ്രകടമാണ് നടത്തിയത്.

ന്യൂസിലാന്റുമായും പാക്കിസ്ഥാനുമായും നടക്കുന്ന മത്സരങ്ങള്‍ കടുത്തത് തന്നെയാണ്. ന്യൂസിലന്റ് മികച്ച ടീമാണ് അവര്‍ക്കെതിരെ വിജയം നേടാന്‍ കഠിനാധ്വാനം വേണം.

ടീമംഗങ്ങളെല്ലാം കടുത്ത പരിശീലനത്തിലാണെന്നും മത്സരത്തില്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും സ്മിത്ത് പറഞ്ഞു.