നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്തികൊണ്ട് വന്ന നിരോധിത മരുന്നുകളുമായി ഒരാള്‍ പിടിയില്‍. അഞ്ച് ലക്ഷത്തോളം വില വരുന്ന് ആസ്‌ട്രേലിയന്‍ നിര്‍മ്മിത മരുന്നുകളുമായി പാലക്കാട് പനമണ്ണ സ്വദേശി അബ്ദുല്‍ മജീദ് ആണു പിടിയിലായത്. പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ 934 എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ ഇദ്ദേഹത്തെ രഹസ്യ വിവരത്തെതുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.

മൃഗങ്ങളില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ കുത്തിവയ്ക്കുന്ന ഹോര്‍മോണുകള്‍, വണ്ണം കുറയ്ക്കുന്നതിനുള്ള സ്റ്റീറോയ്ഡ് ക്യാപ്‌സൂളുകളുടെ 276 പായ്ക്കറ്റ് ഉള്‍പ്പെടെയുള്ള മരുന്നുകളാണ് കസ്റ്റംസ് ഉദ്ദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലഭിച്ചത്. എക്‌സ് റേ പരിശോധനയില്‍ സംശയം തോന്നിയ കസ്‌ററംസ് അധികൃതര്‍ ബാഗുകള്‍ അഴിച്ച് പരിശോധിക്കുകയായിരുന്നു.