കണ്ണില്‍ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വാട്ടര്‍ ഫ്രൂഫ് ഐ മേക്കപ്പ് തന്നെ ഉപയോഗിക്കണം. വിയര്‍ത്താലും നനഞ്ഞാലും ഒഴുകിപ്പോകാത്തത് തന്നെ വാങ്ങണം.

ഇനി ശ്രദ്ധിക്കേണ്ടത് വാങ്ങുക്കുന്ന സാധനത്തിന് ഗുണനിലവാരമുണ്ടോ എന്നാണ്. എക്‌സ്പയറി ഡേറ്റ് കൃത്യമായി നോക്കിവേണം വാങ്ങാന്‍. കണ്ണിന് ഉപയോഗിക്കുന്ന മേക്കപ്പ് മുഖത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും യോജിക്കുന്ന തരത്തില്‍ ഉപയോഗിക്കണം. കണ്ണിനു സ്‌മോക്കി ലുക്ക് കൊടുക്കുമ്പോള്‍ കവിളുകളും ആ മോഡല്‍ റൂഷ് തന്നെ വേണം. മിക്‌സ് ലുക്കിനും സാധ്യതകളുണ്ട്.

കണ്ണിന്റെ ഉള്‍ഭാഗത്ത് എഴുതുമ്പോള്‍ വൃത്തിയായ ബ്രഷുകള്‍ ഉപയോഗിക്കണം. ഉറങ്ങുമ്പോള്‍ കണ്ണിലെ മേക്കപ്പ് പൂര്‍ണമായും കളയണം. ഐ മേക്കപ്പ് റിമൂവറിന്റെ സഹായം അത്യാവശ്യമാണ്. മേക്കപ്പ് കളഞ്ഞശേഷം നല്ല തണുത്ത പച്ചവെള്ളത്തില്‍ കണ്ണ് നന്നായി കഴുകണം.