Categories

Headlines

ഹെ­ഡ്‌ലി: ഇ­ന്ത്യ ഉ­ത്ത­ര­വാ­ദി­ത്തം മ­റ­ക്ക­രു­തെ­ന്ന് അ­മേ­രിക്ക

വാ­ഷി­ങ്­ടണ്‍: സി ഐ എ ചാ­രന്‍ ഡേ­വി­ഡ് കോള്‍­മാന്‍ ഹെ­ഡ്‌­ലി ഇ­ന്ത്യന്‍ അ­ന്വേ­ഷ­ണോ­ദ്യാഗ­സ്ഥ­രോ­ട് വെ­ളി­പ്പെ­ട്ടുത്തി­യ കാ­ര്യ­ങ്ങള്‍ ര­ഹ­സ്യ­മാ­ക്കി­വ­യ്­ക്കാനും ഉ­ത്ത­ര­വാ­ദി­ത്തം മറ­ന്ന് പെ­രു­മാ­റ­രു­തെന്നും ഇ­ന്ത്യ­യോ­ട് അ­മേ­രി­ക്ക. ര­ണ്ടു­ ര­ാ­ജ്യ­ങ്ങളും ത­ങ്ങ­ളു­ടെ ഉ­ത്ത­ര­വാ­ദി­ത്വ­ങ്ങള്‍ ഗൗ­ര­വ­മാ­യി എ­ടു­ക്കു­മെ­ന്നാ­ണ് ക­രു­തു­ന്ന­തെന്നും അ­മേ­രി­ക്ക വ്യ­ക്ത­മാക്കി.

ഹെ­ഡ്‌­ലി­യു­ടെ മൊ­ഴി­യു­ടെ വി­ശ­ദാം­ശങ്ങള്‍ മാ­ധ്യ­മ­ങ്ങ­ളു­മാ­യി പ­ങ്കു­വ­യ്­ക്കു­ന്ന ഇ­ന്ത്യയു­ടെ നി­ല­പാ­ടില്‍ ഒ­ബാ­മ ഗ­വണ്‍­മെന്റി­ന് വി­യോ­ജി­പ്പു­ണ്ടെ­ന്നാ­ണ് വൈ­റ്റ് ഹൗ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട വൃ­ത്ത­ങ്ങള്‍ അ­റി­യി­ക്കു­ന്ന­ത്.

ഇ­ന്ത്യയു­മാ­യി ചേര്‍­ന്ന് ഭീ­ക­ര­വാ­ദം ഇല്ലാ­താ­ക്കുന്ന­ത് അ­മേ­രി­ക്ക തീര്‍­ച്ച­യായും പി­ന്തു­ണ­യ്­ക്കു­ന്നു, എ­ന്നാല്‍, ഇ­രു രാ­ജ്യ­ങ്ങ­ളും അ­വ­ര­വ­രു­ടെ ഉ­ത്ത­ര­വാ­ദിത്വം മ­റ­ക്ക­രു­തെ­ന്ന് സ്റ്റേ­റ്റ് ഡി­പ്പാര്‍­ട്ടു­മെ­ന്റ് വ­ക്താ­വ് ക്രൗ­ലി മാ­ധ്യ­മ­പ്ര­വര്‍ത്ത­ക­രോ­ട് പ­റ­ഞ്ഞു.

ഇ­ന്ത്യന്‍ ഉന്ന­ത ഉ­ദ്യോ­ഗ­സ്ഥ­രു­ടെ നി­ല­പാടി­നോ­ട് അ­മേ­രി­ക്കന്‍ സര്‍­ക്കാ­രി­ന് അ­തൃ­പ്­തി­യു­ണ്ടെ­ന്ന വാര്‍­ത്ത­യു­ടെ പ­ശ്ചാ­ത്ത­ല­ത്തില്‍ മാ­ധ്യ­മ­പ്രവര്‍­ത്ത­ക­രു­ടെ ചോ­ദ്യ­ത്തി­നു മ­റുപ­ടി നല്‍­കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം.

2010 ജൂണ്‍ പ­ത്തി­ന് ഹെ­ഡ്‌­ലി­യെ ചോ­ദ്യം ചെ­യ്യു­മ്പോള്‍ അ­തി­ന്റെ വി­ശ­ദാം­ശ­ങ്ങള്‍ പുറ­ത്തു വി­ടി­ല്ലെ­ന്ന് ഇ­ന്ത്യന്‍ അ­ന്വേ­ഷ­ണ­സം­ഘം അ­മേ­രി­ക്ക­യ്­ക്ക ഉറ­പ്പു നല്‍­കി­യി­രുന്നു. ഹെ­ഡ്‌­ലി­യു­ടെ മൊ­ഴി വെ­ളി­പ്പെ­ടു­ത്തുന്ന­ത് അ­മേ­രി­ക്ക­യില്‍ ഹെ­ഡ്‌­ലി നേ­രി­ടു­ന്ന കേ­സുക­ളെ ഗു­രു­ത­ര­മായി ബാ­ധി­ക്കു­മെ­ന്നാ­ണ് അ­മേ­രി­ക്ക­ ക­രു­തു­ന്നത്.

ഇ­ന്ത്യയു­മാ­യു­ള്ള ഉ­ഭയ­കക്ഷി ബ­ന്ധ­ങ്ങള്‍ ത­ങ്ങള്‍ മാ­നി­ക്കു­ന്നു­വെ­ങ്കിലും ഇ­ന്ത്യ അല്‍­പ്പം ഉ­ത്ത­ര­വാ­ദി­ത്ത­ത്തോ­ടെ പെ­രു­മാ­റ­ണ­മെ­ന്നാ­ണ് അ­മേ­രി­ക്ക­യു­ടെ ആ­വ­ശ്യം.

മുംബൈ ഭീ­ക­രാ­­ക്ര­മ­ണ­ത്തില്‍ ആ­ദ്യം മു­തല്‍ അ­വ­സാ­നം വരെ പാ­കി­സ്ഥാന്‍ ചാ­ര­സം­ഘ­ട­ന­യാ­യ ഐ എ­സ് ഐ­യുടെ പ­ങ്കു­ണ്ടെ­ന്ന് ഹെ­ഡ്‌­ലി വെ­ളി­പ്പെ­ടു­ത്തി­യ­താ­യി കേ­ന്ദ്ര ആ­ഭ്യ­ന്ത­ര ­സെ­ക്രട്ട­റി ജി കെ പി­ള്ള ക­ഴി­ഞ്ഞ ആഴ്­ച മാ­ധ്യ­മ­പ്ര­വര്‍ത്ത­ക­രോ­ട് പ­റ­ഞ്ഞി­രുന്നു. തു­ടര്‍­ന്ന് ദേശീ­യ സുര­ക്ഷാ ഉ­പ­ദേ­ഷ്ടാ­വ് ശി­വശ­ങ്ക­ര മേനോ­നും ഇ­ക്കാര്യം സ്ഥി­രീ­ക­രി­ച്ചി­രു­ന്നു.

ഇ­ത്ത­രം പ്ര­സ്­താ­വ­ന­കള്‍ അ­മേ­രി­ക്ക അ­റി­യു­ന്നു­ണ്ടെ­ങ്കി­ലും മ­റുപ­ടി പ­റ­യു­ന്നി­ല്ലെ­ന്നും ക്രൗ­ലി വ്യ­ക്ത­മാക്കി. ഹെ­ഡ്‌­ലി­യു­ടെ അഭി­ഭാ­ഷ­കനാ­യ ജോണ്‍ തെ­യി­സും ഇ­ന്ത്യന്‍ അ­ന്വേ­ഷ­ണ­സം­ഘ­ം ന­ടത്തി­യ തെ­ളി­വെ­ടു­പ്പി­നെ­ക്കു­റി­ച്ച് പ്ര­തി­ക­രി­ക്കാന്‍ വി­സ്സ­മ­തിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ