കൊച്ചി: മൂന്നാറില്‍ പാര്‍ട്ടി വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കം പാര്‍ട്ടി ഓഫീസുകള്‍ ഭൂമി കയ്യേറിയെന്ന പ്രചരിപ്പിച്ച് തകര്‍ക്കാന്‍ നീക്കം നടക്കുകയാണെന്ന് സി പി ഐ അസിസ്റ്റിന്റ് സെക്രട്ടറി കെ ഇ ഇസ്മാഈല്‍. ഒഴിമൂന്നാറിലെ സി പി ഐ ഓഫീസ് ഒഴിപ്പിക്കാന്‍ വരുന്നവരുടെ കൈ വെട്ടുമെന്ന് പറഞ്ഞിട്ടില്ല. താന്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇന്നലെ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ട് എത്തിയത്. വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രമാണ് താന്‍ അവിടെ പ്രസംഗിച്ചത്.

പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്ത് വില കൊടുത്തും തടയും. ടാറ്റ അടക്കമുള്ള വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുകയെന്നതാണ് സര്‍ക്കാറിന്റെ നയം. പാര്‍ട്ടി ഓഫീസ് കെട്ടാനായി 55 കൊല്ലം മുമ്പ് വാങ്ങിയ 11 സെന്റ് ഭൂമിയാണ് ഏറ്റവും വലിയ കൈയേറ്റമെന്ന നിലയിലാണ് യു ഡി എഫിന്റെയും മറ്റും ആരോപിക്കുന്നത്.

കൈയേറ്റം ഒഴിപ്പിക്കുമ്പോള്‍ രണ്ടോ മൂന്നോ സെന്റ് മാത്രമുള്ള വരുടെ ആശങ്കകള്‍ ദുരീകരിക്കണമെന്നാണ് എല്‍ ഡി എഫ് നിലപാടെന്നും ഇസ്മയില്‍ പറഞ്ഞു.