Categories

പി ഡി പി പിന്തുണ വേണ്ടെന്ന് സി പി ഐ

ke-ismailആലപ്പുഴ: ഉപതിരഞ്ഞെടുപ്പില്‍ പി ഡി പിയുടെ പിന്തുണ എല്‍ ഡി എഫിന് ആവശ്യമില്ലെന്ന് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മയില്‍. ജയിക്കാന്‍ വേണ്ടി ആദര്‍ശം മാറ്റി വക്കില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്നെ ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയതാണെന്നും കെ ഇ ഇസ്മയില്‍ വ്യക്തമാക്കി. യു ഡി എഫ്. എന്‍ ഡി എഫുമായി സഹകരിക്കുന്നുവെന്നത് വ്യക്തമാണെന്നും അത് ആത്മഹത്യാപരമാണെന്നും ഇസ്മയില്‍ പറഞ്ഞു.

ഇടത് മുന്നണി ഐ എന്‍ എല്ലുമായി ഉപതിരഞ്ഞെടുപ്പില്‍ സഹകരിക്കുന്നുണ്ട്. എല്‍ ഡി എഫിനെ സഹായിക്കാന്‍ എന്‍ സി പി സന്നദ്ധത പ്രകടിപ്പിച്ചെതിനേയും സ്വാഗതം ചെയ്യുന്നു. ആലപ്പുഴയില്‍ പി ഡി പിയുടെ സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ട്. എറണാകുളത്തും കണ്ണൂരും പി ഡി പി. എല്‍ ഡി എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടാകുമെന്നും ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇസ്മയില്‍ പറഞ്ഞു.

Comments are closed.