പാലക്കാട്: വ്യാജരേഖ ഉപയോഗിച്ച് നിയമനതട്ടിപ്പ് നടത്തിയ പേരുപറഞ്ഞ് സി.പി.ഐയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മായില്‍. ഇതിന്റെ പേരില്‍ മദ്ദളം കൊട്ടുന്നവര്‍ വെറുതേ മനപായസം ഉണ്ണുകയാണെന്നും ഇസ്മായില്‍ പറഞ്ഞു.

വയനാട് പി എസ് സി നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ പലര്‍ക്കും സി പി ഐയുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. കെ പി രാജേന്ദ്രനെ ഒറ്റപ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്ത ഇസ്മായില്‍ നിഷേധിച്ചു. വെറും ആരോപണങ്ങളുടെ പേരില്‍ സി.പി.ഐയെ തകര്‍ക്കാന്‍ നോക്കേണ്ടെന്നും ഇത് പാര്‍ട്ടി വേറെയാണെന്നും ഇസ്മായില്‍ വ്യക്തമാക്കി.