munnar center enquiryതി­രു­വ­ന­ന്ത­പുരം: 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം കെ ഡി എ­ച്ച്(ക­ണ്ണന്‍ ദേ­വന്‍ ഹില്‍സ്)പ്ലാന്റേഷന്റെ കൈവശം ആകെ 57192.65ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നതെന്നു മന്ത്രി കെ പി രാജേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ഇതില്‍ 23239.06ഏക്കര്‍ തേയിലകൃഷിക്കും 16898.91ഏക്കര്‍ വിറക് ആവശ്യത്തിനുള്ള പ്രദേശമായും 1220.77ഏക്കര്‍ മേച്ചില്‍ പ്രദേശമായും 2617.69ഏക്കര്‍ കെട്ടിടങ്ങള്‍, റോഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശമായും 2465.20ഏക്കര്‍ അരുവികളുടെ ചതുപ്പുചേര്‍ന്ന പ്രദേശമായും 6393.59ഏക്കര്‍ കൃഷിയോഗ്യമല്ലാത്ത പ്രദേശമായും 4523.92ഏക്കര്‍ തോട്ടങ്ങളുടെ ഇടയില്‍കിടക്കുന്ന കൃഷി ഇല്ലാത്ത പ്രദേശമായും ലാന്റ് ബോര്‍ഡ് തിട്ടപ്പെടുത്തിയിട്ടുണ്ട്.

കെ ഡി എച്ച് വില്ലേജിലെ ഭൂമിസര്‍വേ പൂര്‍ത്തിയാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കയ്യേറ്റ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനു നടപടി സ്വീകരിക്കും.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസമുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. സര്‍വെ പൂര്‍ത്തിയാക്കി നോട്ടിഫൈ ചെയ്യാന്‍ എത്രയുംവേഗം നടപടി സ്വീകരിക്കും.

ടാറ്റയ്ക്ക് കൈവശം വെയ്ക്കാവുന്നതില്‍ കൂടുതല്‍ ഭൂമി ഉള്ളതായി നിയമസഭ അഷ്വറന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതാണ്. അധികമുള്ള ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍വെ പുരോഗമിക്കുകയാണ്. പള്ളിവാസലിനു സമീപം മുഖ്യമന്ത്രി ബോര്‍ഡു സ്ഥാപിച്ച ഭൂമി സര്‍ക്കാരിന്റേതു തന്നെയാണ്. ഇവിടെ വീണ്ടും കയ്യേറ്റം നടത്തിയതിനു കേസെടുത്തിട്ടുണ്ടെന്നു എ.പി.അനില്‍കുമാറിനെ മന്ത്രി അറിയിച്ചു.

കയ്യേറ്റവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ 17കേസുകളുണ്ട്. മൂന്നു റിവിഷന്‍ അപ്പീല്‍ കമ്മീഷണറേറ്റിലുമുണ്ട്. ഭൂസംരക്ഷണനിയമത്തിലെ ഭേദഗതി പ്രകാരം സര്‍ക്കാര്‍ ഭൂമി കയ്യേറുന്നതു ജാമ്യം ലഭിക്കാത്ത കുറ്റമാണ്. ഈ നിയമപ്രകാരം സംസ്ഥാനത്ത് 552കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കെ.രാജുവിനെ മന്ത്രി അറിയിച്ചു.

കേരള കാര്‍ഷികസര്‍വകലാശാലയുടെ തവന്നൂരിലെ അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ് കോളെജിനു കീഴില്‍ അഗ്രികള്‍ച്ചറല്‍ പോളിടെക്‌നിക് ആരംഭിക്കാന്‍ ഉദ്ദേശമുണ്ടെന്നു അടൂര്‍പ്രകാശിനെ മന്ത്രി എം.എ. ബേബി അറിയിച്ചു. നിലവിലെ അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തമായതിനാല്‍ വിശദനിര്‍ദേശം സമര്‍പ്പിക്കാന്‍ അഗ്രികള്‍ച്ചറല്‍ എന്‍ജിനിയിറിങ് കോളെജ് ഡീനിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.