Categories

Headlines

ക്ഷേത്ര സന്ദര്‍ശന വിവാദം കടകംപള്ളിയുടെ ജാഗ്രത കുറവ് മൂലമെന്ന് സി.പി.ഐ.എം സംസ്ഥാന സമിതി; മുന്‍ ദേവസ്വം മന്ത്രിമാരെ മാതൃകയാക്കാനും നിര്‍ദ്ദേശം

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ മന്ത്രിക്ക് ജാഗ്രത കുറവുണ്ടായെന്ന് സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചു.

ദര്‍ശനവും വഴിപാടും വ്യാപക വിമര്‍ശനത്തിനിടയാക്കിയെന്നും മന്ത്രിയുടെ ജാഗ്രത കുറവാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സംസ്ഥാന സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

പാര്‍ട്ടി പ്രവര്‍ത്തകരായ മുന്‍ ദേവസ്വം മന്ത്രിമാരുടെ മാതൃക മന്ത്രി പിന്‍തുടരണമെന്നും സമിതിയില്‍ നിര്‍ദ്ദേശമുയര്‍ന്നു. ക്ഷേത്ര ദര്‍ശനവുമായി ഉണ്ടായ വിവാദത്തില്‍ തനിക്ക് ശ്രദ്ധകുറവുണ്ടായെന്ന് കടകംപള്ളി സുരേന്ദ്രനും സമ്മതിച്ചു.


Also Read ഷാര്‍ജ ശൈഖിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങള്‍, ആ 149 ല്‍ ഒരാള്‍; യുവാവിന്റെ ചിത്രം വൈറലാകുന്നു


ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നടപടി വേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മുമ്പ് തീരുമാനമെടുത്തിരുന്നു.

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി പരിപാടികള്‍ക്ക് മന്ത്രിയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ക്ഷേത്ര ദര്‍ശനത്തിനിടെ കടകംപള്ളി കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി അന്നദാനത്തിനുള്ള പണം കൂടി നല്‍കിയതിന് ശേഷമാണ് ക്ഷേത്രം വിട്ടത്.



താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ