Categories

സ്വാശ്രയ പ്രശ്‌നം: സര്‍ക്കാര്‍ നിര്‍ദേശം കെ.സി.ബി.സി തള്ളി

തിരുവനന്തപുരം: സ്വാശ്രയ കോളേജ് പ്രവേശന പ്രശ്‌നം പരിഹാര നിര്‍ദേശങ്ങള്‍ കെ.സി.ബി.സി തള്ളി. കെ.സി.ബി.സിയുടെ വിദ്യാഭ്യാസ കമ്മീഷനാണ് നിര്‍ദേശങ്ങള്‍ തള്ളിയത്. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി കെ.സി.ബി.സിയുടെ വിദ്യാഭ്യാസ കമ്മീഷന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തുകയായിരുന്നു. തര്‍ക്കപരിഹാരത്തിനായി പുതിയ നിര്‍ദേശങ്ങളെകുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

50:50 എന്നതാണ് ഒത്തുതീര്‍പ്പിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ഫോര്‍മുല. എന്നാല്‍ സര്‍ക്കാരിന്റെ 50% സീറ്റില്‍ നിന്ന് 20% സീറ്റുകള്‍ കമ്മ്യൂണിറ്റി ക്വാട്ടയായി നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കെ.സി.ബി.സിയുടെ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൊല്ലം ബിഷപ്പ് മാര്‍ സ്റ്റാന്‍ലി റോമന്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്. വിദ്യാഭ്യാസമന്ത്രി എം.എ ബേബിയുമായി ഇതിനകം രണ്ടുമൂന്ന് വട്ടം ചര്‍ച്ചകള്‍ നടന്നിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.