ആലപ്പുഴ: സംസ്ഥാനത്തുടനീളം ഇറക്കിയ ഇടയലേഖനത്തിന്റെ പ്രതിഫലനമാണ് കേരളത്തിലെ തദ്ദേശതിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്ന് കെ സി ബി സി. ബിഷപ്പുമാര്‍ പറഞ്ഞാല്‍ വിശ്വാസികള്‍ കേള്‍ക്കില്ലെന്നുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പു ഫലമെന്നും കെ സി ബി സി പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പില്‍ സഭ സ്വീകരിച്ച നിലപാടിനുള്ള അംഗീകാരം കൂടിയാണ് ഫലങ്ങളെന്നും കെ സി ബി സി വ്യക്തമാക്കി. തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പേ വിശ്വാസികള്‍ക്കായി കെ സി ബി സി പള്ളികളില്‍ വായിച്ച ഇടയലേഖനം വന്‍വിവാദമായിരുന്നു.