കൊച്ചി: വിശ്വാസികളുടെ വോട്ടുനേടാനുള്ള ഇടതു സ്വതന്ത്രന്‍മാരുടെ വലയില്‍ വീഴരുതെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു. കഴിഞ്ഞ കെ സി ബി സി യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തത്.

വിശ്വാസികളുടെ വോട്ട് നേടാനായി ഇടതുപക്ഷം സ്വതന്ത്രന്‍മാരെ രംഗത്തിറക്കാന്‍ സാധ്യതയുണ്ടെന്നും ഇത്തരക്കാരുടെ വലയില്‍ വീഴരുതെന്നും കെ സി ബി സി ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം സ്വതന്ത്രന്‍മാര്‍ പിന്നീട് നിരീശ്വര വാദികളാകുമെന്നും ഇതിനെതിരേ വിശ്വാസികള്‍ സംഘടിക്കണമെന്നും കെ സി ബി സി ആഹ്വാനം ചെയ്യുന്നു.