കൊച്ചി: ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാലാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്നും അത് ഇനിയും തുടരുമെന്നും കെ സി ബി സി. കെ സി ബി സി വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറയാണ് സഭയുടെ നിലപാട് വ്യക്തമാക്കിയത്.

കക്ഷിരാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയല്ല സഭ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നത്. അടിസ്ഥാനപരമായ രാഷ്ട്രീയ മൂല്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് സഭയുടെ ലക്ഷ്യം. സഭകള്‍ക്കെതിരായ സി പി ഐ എം നടത്തുന്ന പ്രസ്താവന അടിസ്ഥാനരഹിതമെന്നും അദ്ദേഹം പറഞ്ഞു.

െ്രെകസ്തവ സഭകളിലെ ഒരു വിഭാഗം രാഷ്ട്രീയത്തില്‍ ഇടപെട്ട് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തുകയാണെന്ന് ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ എം വിപുലീകൃത കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആരോപണമുണ്ടായിരുന്നു. ഇതിനോടുള്ള സഭയുടെ പ്രതികരണം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.