കോട്ടയം: തൊടുപുഴയിലെ സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള കെ.എം മാണിയുടെ പ്രസ്താവനയെക്കുറിച്ച് യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി വേണുഗോപാല്‍.

മാണിയും കോണ്‍ഗ്രസുമായി അഭിപ്രായഭിന്നതകളില്ല. ഇന്നലെ തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടിയത് ഒറ്റപ്പെട്ട സംഭവമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

അതേ സമയം, മുന്നണി മര്യാദകള്‍ അറിയുന്ന കെ.എം മാണി സ്ഥാനാര്‍ത്ഥിയെ സ്വയം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ടി.എം. ജേക്കബ് പറഞ്ഞു. ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തത് മോശമാണെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.