കോട്ടയം: വിതുര പെണ്‍വാണിഭ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.സി പീറ്റര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. കേസിലെ എട്ടാം പ്രതിയാണ് പീറ്റര്‍.

നേരത്തെ പീറ്റര്‍ നല്‍കിയ ഹരജി കോട്ടയത്തെ വിതുര കോടതി തള്ളിയിരുന്നു. കേസിലെ ഏഴാം പ്രതിയായ ടോണി ആന്റണിക്കൊപ്പം ഏറണാകുളത്ത് ഒരു ഹോട്ടലില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണമാണ് പീറ്ററിനെതിരെ നിലനില്‍ക്കുന്നത്. 1995 നവംബര്‍ പതിനാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.