തിരുവനന്തപുരം: ടി.വി.രാജേഷിനെതിരെ താന്‍ വ്യക്തിഹത്യ നടത്തിയെന്നു തെളിയിച്ചാല്‍ മാപ്പു പറയാനും മന്ത്രിസ്ഥാനം രാജിവയ്ക്കാനും തയാറാണെന്നു മന്ത്രി കെ.സി.ജോസഫ്. സി.പി.ഐ.എമ്മിനു രഹസ്യ അജണ്ഡയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ടി.വി. രാജേഷും ജയിംസ് മാത്യുവും അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ.സി.ജോസഫ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കെ.സി ജോസഫിന്റെ പരാമര്‍ശങ്ങള്‍ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ കെ.സി ജോസഫ് നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ മനോവേദന ഉണ്ടെന്നു പറഞ്ഞു പിന്നീട് ടി.വി.രാജേഷ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു.

Subscribe Us: