എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങള്‍ ഉണ്ടാക്കിയ നാടകങ്ങള്‍ തിരിച്ചുവരണമെന്ന് കെ.സി ജോസഫ്
എഡിറ്റര്‍
Tuesday 4th September 2012 9:21am

കൊല്ലം: രാഷ്ട്രീയ സാമൂഹ്യ മാറ്റങ്ങള്‍ ഉണ്ടാക്കിയ നാടകങ്ങള്‍ പഴയശക്തിയിലേക്ക് തിരിച്ചുവരണമെന്ന് മന്ത്രി കെ.സി ജോസഫ്. കേരളത്തിലെ നാടക പ്രസ്ഥാനങ്ങള്‍ പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള പരിശ്രമം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2011 ലെ സംസ്ഥാന പ്രഫഷണല്‍ നാടക അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ഒരു കാലത്ത് സമൂഹത്തെതന്നെ മാറ്റിമറിച്ച കലാരൂപമായിരുന്നു നാടകം. ഇന്ന് നാടകരംഗം പ്രതിസന്ധിയിലാണ്. മികച്ച നാടക അവതരണ വേദികളായിരുന്ന ഉത്സവ പറമ്പുകളും നാടകങ്ങളെ കൈവിട്ടു. രാഷ്ട്രീയ സാമൂഹ്യ മാറ്റങ്ങള്‍ ഉണ്ടാക്കിയ നാടകങ്ങള്‍ പഴയശക്തിയിലേക്ക് തന്നെ തിരിച്ച് വരണമെന്നും മന്ത്രി പറഞ്ഞു.

സംഗീത നാടക അക്കാദമി ദക്ഷിണ മേഖല അമച്വര്‍ നാടക മത്സരങ്ങള്‍ പി.കെ ഗുരുദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം തൃശ്ശൂര്‍ അനുപമ കാവീടിന്റെ അവതരിപ്പിച്ച ഉലഹന്നാന്‍ ബണ്ട് എന്ന നാടകം അരങ്ങേറി.

ഇന്ത്യയില്‍ ആദ്യമായി സംഗീത നാടക കലാകാരന്‍മാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയതായി സൂര്യകൃഷ്ണമൂര്‍ത്തി അറിയിച്ചു. നാടക സമിതികള്‍ക്കുള്ള ഒരു ലക്ഷം രൂപയുടെ സബ്‌സിഡി മന്ത്രി കെ.സി ജോസഫ് ചടങ്ങില്‍ വിതരണം ചെയ്തു. പത്ത് നാടകസമിതികള്‍ക്കാണ് സബ്‌സിഡി നല്‍കിയത്.

Advertisement