‘കയം’ എന്ന ചിത്രത്തിലെ ശ്വേതാമേനോന്റെ ചിത്രം മുസ്‌ലീ പവ്വര്‍ എക്‌സ്ട്രയുടെ പരസ്യത്തില്‍ ഉപയോഗിച്ചതിന് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിന്റെ ഡയറക്ടര്‍ കെ.സി അബ്രഹാമിനെ അറസ്റ്റ് ചെയ്തു. തന്റെ അനുവാദമില്ലാതെ ചിത്രം തന്റെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ശ്വേത നല്‍കിയ പരാതിയെ തുടര്‍ന്നാണിത്.

ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവുമായുള്ള കോണ്‍ട്രാക്ടിന്റെ അടിസ്ഥാനത്തിലാണ് ശ്വേതയുടെ ചിത്രം ഉപയോഗിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇതിനെതുടര്‍ന്ന് നിര്‍മാതാക്കളെ പോലീസ് തിരയുകയാണ്.