Categories

ടി.സി മാത്യുവിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ

tc-mathewതിരുവനന്തപുരം: കെ.സി.എ ജനറല്‍ സെക്രട്ടറി ടി.സി മാത്യുവിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കായിക മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ശിപാര്‍ശ ചെയ്തു. ഇടുക്കിയിലെ ക്രിക്കറ്റ് പ്രേമിയായ വിജുവി നായരുടെ പരാതിയിലാണ് ശിപാര്‍ശ.

ജുലൈ നാലിനാണ് ഇതു സംബന്ധിച്ച പരാതി ലഭിച്ചത്. പരാതി മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. അഴിമതി ഉള്‍പ്പെടെ ഗുരുതരമായ ആരോപണമാണ് ടി.സി മാത്യുവിനും കെ.സി.എക്കുമെതിരെ ഉയര്‍ന്നിട്ടുള്ളത്.

28 കോടിയുടെ അഴിമതിയാരോപണമാണ് ടി.സി മാത്യുവിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ക്രിക്കറ്റിന്റെ ഉന്നമനത്തിനായി ബി.സി.സിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും അനുവദിച്ച ഗ്രാന്റും സര്‍ക്കാര്‍ നല്‍കിയ വിനോദ നികുതിയിളവും സ്റ്റാമ്പ് ഡ്യൂട്ടിയിളവും ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം.

ഏകദനി മത്സരങ്ങള്‍ കഴിയുന്നതിനനുസരിച്ച് മാത്യുവിന്റെ സ്വത്തുക്കളില്‍ വര്‍ധനവുണ്ടായതായി നേരത്തെ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വ്യാജ ക്ലബ്ബുകളെയും ഗുണ്ടകളെയും ഉപയോഗിച്ചാണ് ടി.സി മാത്യു പിടിച്ചെടുത്തതെന്നും പരാതിയില്‍ പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.