എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസ്ഥാനം രാജിവെക്കാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ഗണേഷ്‌കുമാര്‍
എഡിറ്റര്‍
Thursday 3rd May 2012 1:47pm

K B Ganesh Kumar , Minister for forest and Cultureതിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. താന്‍ രാജിവെക്കാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. രാജിക്കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

‘ഭൂമിയോളം ഞാന്‍ ക്ഷമിച്ചു. ഇനി പ്രതികരിക്കും. എനിക്കും വ്യക്തിത്വമുണ്ട്. അത് ചോദ്യം ചെയ്യാന്‍ ആരേയും അനുവദിക്കില്ല” ഗണേഷ് വ്യക്തമാക്കി.

യു.ഡി.എഫ് നേതാക്കളും പിള്ളയുമായുമുള്ള ചര്‍ച്ചയ്ക്കുശേഷം പിള്ള-ഗണേഷ് തര്‍ക്കം ഒന്നടങ്ങിയതായിരുന്നു. എന്നാല്‍ ബുധനാഴ്ച ഗണേഷിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതോടെയാണ് പ്രശ്‌നം വീണ്ടും വിവാദമായത്.

തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് വീണ്ടും ചര്‍ച്ച നടക്കും. വൈകിട്ട് ചേരുന്ന നെയ്യാറ്റിന്‍കര യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ ആര്‍. ബാലകൃഷ്ണപിള്ള പങ്കെടുക്കും. അതിനുശേഷമാകും ബാലകൃഷ്ണപിള്ളുമായോ പാര്‍ട്ടി പ്രതിനിധിയുമായോ യു.ഡി.എഫ് നേതൃത്വം പ്രശ്‌നം ചര്‍ച്ച ചെയ്യുക.

പ്രശ്‌നം തീര്‍ക്കാന്‍ കഴിഞ്ഞദിവസം യു.ഡി.എഫ് നേതൃത്വം നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. മന്ത്രിയെ പിന്‍വലിക്കണമെന്ന നിലപാടില്‍ ബാലകൃഷ്ണപിള്ള ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ പിള്ള നല്‍കിയ കത്ത് സ്വീകരിക്കാന്‍ യു.ഡി.എഫ് നേതൃത്വം തയ്യാറായിട്ടില്ല.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എന്നിവര്‍ കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വേണുഗോപാല്‍നായരുമായാണ് ചര്‍ച്ച നടത്തിയത്.

Malayalam News

Kerala News in English

Advertisement