തിരുവനന്തപുരം:മന്ത്രി കെ.ബി ഗണേഷ് കുമാറിന് വകുപ്പുമാറ്റം. ടൂറിസത്തിനു പകരം വനം, പരിസ്ഥിതി വകുപ്പുകളാണ് നല്‍കിയത്. ടൂറിസം വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കും.

സ്‌പോര്‍ട്‌സ് വകുപ്പും കെ.എസ്.എഫ്.ഡി.സിയും ഗണേഷിന്റെ നേതൃത്വത്തില്‍ തുടരും.

മുഖ്യമന്ത്രിയുമായി ആര്‍.ബാലകൃഷ്ണ പിള്ള നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.