എഡിറ്റര്‍
എഡിറ്റര്‍
‘അമ്മ’ നടീനടന്‍മാര്‍ക്ക് അപമാനകരം; കപടമാതൃത്വമുള്ള സംഘടന പിരിച്ചുവിടണം; ഇന്നസെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗണേഷ് കുമാറിന്റെ കത്ത്
എഡിറ്റര്‍
Sunday 2nd July 2017 2:21pm

കൊച്ചി: താരസംഘടനയായ അമ്മയുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും എം.എല്‍.എയുമായ ഗണേഷ് കുമാറിന്റെ കത്ത്. അമ്മ പ്രസിഡന്റായ ഇന്നസെന്റിനാണ് ഗണേഷ് കത്തയച്ചിരിക്കുന്നത്.

നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ അമ്മ പിന്തുണ നല്‍കിയില്ലെന്നും അന്ന് വേണ്ടവിധം പ്രതികരിക്കാതെ നിസ്സംഗമായി നിന്ന സംഘടന താരങ്ങള്‍ക്ക് തന്നെ നാണക്കേടാണെന്നും ഗണേഷ് കുമാര്‍ പറയുന്നു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് അന്ന് ആരും ഓര്‍ത്തില്ല.


Dont Miss ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ കത്തിച്ചുകളയും: മുസ്‌ലീം മാധ്യമപ്രവര്‍ത്തകനേയും കുടുംബത്തേയും അക്രമിച്ച് ബജ്‌റംഗദള്‍


നടീനടന്‍മാരുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിച്ച സംഘടനയാണെങ്കിലും ചില താരങ്ങളെ വിലക്കുന്നതിനും മറ്റുമല്ലാതെ പ്രധാന പ്രശ്‌നമുണ്ടായപ്പോള്‍ നടപടിയെടുത്തില്ലെന്നും ഗണേഷ് കത്തില്‍ പറയുന്നു.
ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടിയപ്പോള്‍ സംഘടന നിസ്സംഗത പാലിപ്പിച്ചു. ഇങ്ങനെയൊരു സംഭവമുണ്ടായപ്പോള്‍ തന്നെ വിഷയത്തില്‍ ശക്തമായി പ്രതികരിക്കണമെന്ന് താന്‍ ഫോണില്‍ വിളിച്ച് ഇന്നസെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ പ്രതികരിക്കാമെന്നാണ് അന്ന് ഇന്നെസന്റ് ഉറപ്പുനല്‍കിയത്. എന്നാല്‍ വൈകീട്ട് മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന രഹസ്യയോഗത്തിന് പിന്നാലെ ഒരു പത്രക്കുറിപ്പില്‍ വിഷയം ഒതുക്കുകയാണ് ചെയ്തത്.

ഒപ്പമുള്ളവരെ സംരക്ഷിക്കാന്‍ കഴിയാത്ത സംഘടനയുടെ ആവശ്യമില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് ഓരോരുത്തരും അവരവരുടെ കാര്യം നോക്കണമെന്ന് പറയുന്നതാണ് കൂടുതല്‍ മാന്യതയെന്നും ഗണേഷ് കത്തില്‍ പറയുന്നു.

Advertisement