പുനലൂര്‍: പെന്‍ഷന്‍ കിട്ടാതെ ഗതികേടിലായ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ അവഹേളിച്ചുകൊണ്ടുള്ള കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്ത്.

ജോലി ചെയ്ത കാലത്തെ കര്‍മഫലം കൊണ്ടാണ് പെന്‍ഷന്‍ കിട്ടാത്തത് എന്നായിരുന്നു ഗണേഷിന്റെ പരിഹാസം. പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മുന്‍ ഗതാഗത മന്ത്രികൂടിയായ ഗണേഷിന്റെ പ്രസംഗം. തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.


Dont Miss തോക്ക് നിയന്ത്രണം: ട്രംപ് പുറകോട്ടില്ലെന്ന് വൈറ്റ് ഹൗസ്


കൈകാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാതിരിക്കുന്നുണ്ടെങ്കില്‍ അത് ആ കര്‍മഫലം മാത്രമാണ് എന്നായിരുന്നു ഗണേഷിന്റെ പ്രസ്താവന.

‘അവര്‍ക്ക് പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ അത് അവര്‍ ചെയ്ത കര്‍മത്തിന്റെ ഫലം മാത്രമാണ്. അവര്‍ നേരെ ജോലി ചെയ്തിരുന്നെങ്കില്‍, അവര്‍ നേരെ ആ ജോലി നടത്തിക്കൊണ്ടുപോയിരുന്നെങ്കില്‍ ഇന്ന് ഈ കുഴപ്പം വരില്ല. അവര്‍ നന്നായി ജോലി ചെയ്തില്ല. ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റുമോ? – എന്നായിരുന്നു ഗണേഷിന്റെ ചോദ്യം.

അതേസമയം പെന്‍ഷന്‍ കിട്ടാതെ മരുന്ന് വാങ്ങാന്‍ പോലും വാങ്ങാന്‍ പണമില്ലാതെ കഴിയാതെ ഗതികേടിലായ ജീവനക്കാരെ അവഹേളിക്കുന്ന തരത്തിലുള്ള ഗണേഷിന്റെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.