Administrator
Administrator
കായംകുളത്ത് ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു
Administrator
Saturday 23rd October 2010 8:26am

ആലപ്പുഴ: കായംകുളം നഗരസഭയില്‍ മത്സരിക്കുന്ന ജനകീയ വികസനമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു. നാല്‍പതാം വാര്‍ഡില്‍ മത്സരിക്കുന്ന നബീന നൗഷാദിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെയാണ് ഇവരുടെ വീട്ടിലെത്തി അക്രമി സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

ഭര്‍ത്താവ് നൗഷാദിനും പരിക്കേറ്റു. അജ്ഞാത സംഘം വടിവാളുകള്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് നബീന പറഞ്ഞു. ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നബീനക്ക് കൈയ്ക്ക് മുപ്പത് തുന്നുണ്ട്.

Advertisement