Categories

ശ്രീവിദ്യാസ്മാരക പുരസ്‌കാരം കാവ്യയ്ക്ക്

kavyamadhavanതിരുവനന്തപുരം: ഈ വര്‍ഷത്തെ ശ്രീവിദ്യാ സ്മാരക പുരസ്‌കാരത്തിന് നടി കാവ്യ മാധവന്‍ അര്‍ഹയായി. ഗദ്ദാമ എന്ന ചിത്രത്തിലെ അഭിനയമാണ് കാവ്യയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഒക്ടോബര്‍ 15ന് തിരുവനന്തപുരം കോബാങ്ക് ടവറില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പുരസ്‌കാരം സമ്മാനിക്കും.

നടി ശ്രീവിദ്യയുടെ സ്മരണക്കായി ശ്രീവിദ്യാ ട്രെസ്റ്റ് എര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ശ്രീവിദ്യാസ്മാരക പുരസ്‌കാരം. ശ്വേതാ മേനോനാണ് കഴിഞ്ഞവര്‍ഷത്തെ പുരസ്‌കാരം സ്വന്തമാക്കിയത്. പുരസ്‌കാദാന ചടങ്ങില്‍ ശ്വേതാ മേനോനും പങ്കെടുക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച യുവസംഗീത പ്രതിഭയെ കണ്ടെത്താന്‍ സംഗീത മത്സരം നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന സംഗീതപ്രതിഭക്ക് ശ്രീവിദ്യ സംഗീതപുരസ്‌കാരം സമ്മാനിക്കും.

2 Responses to “ശ്രീവിദ്യാസ്മാരക പുരസ്‌കാരം കാവ്യയ്ക്ക്”

  1. Manu

    ഒപ്പിചെടുതല്ലോ മോള്‍…. ഗനെഷേട്ടന് വേണ്ടി പ്രചാരണത്തിന് മുന്നിട്ടിരങ്ങിയപ്പോഴേ പ്രതീക്ഷിച്ചു, എന്തെങ്ങിലും തടയുമെന്ന് !!!

  2. Sali

    എന്നാലും കാവ്യയുടെ കഴിവിനെ അംഗീകരിക്കുകയില്ലേ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.